നവംബർ 26, 2011

താലി

നല്ലകേൾവിക്കാരിയാകാൻ ക്ഷണിച്ചു
കേട്ടിരുന്ന് കേട്ടിരുന്ന് ഞാൻ
കേടില്ലാത്തവളായി
കേടുതീർന്ന ഞാൻ
കേട്ടിരുന്ന് മടുത്തു മുഷിഞ്ഞ്
കണ്ടിരിക്കാമെന്നു പറഞ്ഞു
അന്ന്
വച്ചുവിളമ്പി,പായവിരിച്ച്
കണ്ടിരിക്കാൻ വേണമായിരുന്നു
അവനുമൊരാളെ
പിന്നെ താമസിച്ചില്ല
മഞ്ഞച്ചരടിൽ, കടംകൊണ്ട
പണം കൊണ്ടൊരുതാലി
അന്നുരാത്രി ചരടൂരി
നിധിപോലെ സൂക്ഷിച്ചു.
ആറുമാസഗാരണ്ടിക്കാർഡുള്ള
മാലവാങ്ങി താലികോർത്തിട്ടു.
നനക്കാതെ മാസാമാസം മടുപ്പില്ലാതെ
കളറുമുക്കി സ്വർണമാക്കി നടന്നു
പിന്നെ മടുപ്പുവന്ന് മുഷിഞ്ഞ്
ഞാനതൂരിക്കളഞ്ഞ്
ഒരു സ്വർണമാലവാങ്ങി താലിതൂക്കി നടന്നു
ഇന്ന് ഈ താലിമാലക്കെന്തൊരു വില
നനയ്ക്കാംബ്രഷിട്ടുരക്കാം,സോപ്പുപൊടി-
യിട്ട് അടുപ്പത്തുവച്ചു ചൂടാക്കാം
അയലത്തെ പെണ്ണുങ്ങൾക്ക് കല്യാണപ്പോക്കിന്
അടുപ്പക്കാർക്കുമവനും പണയം വയ്ക്കാൻ
ചിന്തിച്ചു ചിന്തിച്ച്
മുൻ‌പല്ലുകൾക്കിടയിലിട്ടു കടിക്കാം..
തലക്കുമീതെ വലിയൊരു കടലിരമ്പുമ്പോൾ
അതൊരു ബലത്തിന് വെറുമൊരു ബലത്തിന്
തള്ളവിരലിനും ചൂണ്ടുവിരലിനും
ഇടയിലിട്ടു ഞരടാം..

4 അഭിപ്രായങ്ങൾ:

പൈമ പറഞ്ഞു...

കവിതയുടെ ..രസം നന്നായി അറിഞ്ഞു ..ഒപ്പം നര്‍മ്മവും .. താലി കൊണ്ടുള്ള ..ഉപയോഗം ..കൊള്ളാം ട്ടോ .
.ആശംസകള്‍ ...

പൈമ പറഞ്ഞു...

good

മണികണ്‍ഠന്‍ പറഞ്ഞു...

മനോഹരം ,,,
വെറുമൊരു ഭംഗിവാക്കല്ല
വളരെ മനോഹരമായിരിക്കുന്നു

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

മഞ്ഞച്ചരടിൽ, കടംകൊണ്ട
പണം കൊണ്ടൊരുതാലി...
താലികൊണ്ട് പുതു ലോകത്തിനുള്ള പ്രയോജനങ്ങള്‍ നന്നായി അവതരിപ്പിച്ചു.